Wednesday, November 12, 2008

I don't will this illness to go away

Here I am writing after a long time, and the blog is not opening! Is it a sign? Is it a sign like the foggy days in Delhi that seem to say "Go in, you have no right to be roaming about. The Earth is mine: winter rules." But since when did i start believing in signs? I know it's all my illness. All through August, I was praising winter, how gracefully it will trasform this sultry place into a dream city. But I was the first one to sneeze, cough, itch and grow weepy at the thought of amma!
Though I have been observing myself quite a bit. How I have slowed down while climbing the stairs, how I have put my generally high volume of speech down, how I eat so slowly-unlike a glutton who somehow knows her days are numbered (!). And it is quite amusing. I even laugh at myself. What was I hurrying for all this while? I could have always talked softer, walked in measured steps, ate 'lady-like.' Did it bring me any sense of achievement? May be it suited this maddening crowd that I am a part of. And once in a while it's worth it to fall sick (not seriously) and look up at the world rushing past you, like a helpless child! And bug the near and dear, and get pampered. Until the day when I find myself running up the stairs again- and feel well and thankful and happy and light that finally I can breath fully. And simply forget all these revelations and feel perplexed whether I was suffering from some kind of a Stockholm syndrome :)

Monday, September 01, 2008

മിഡില്‍ ക്ലാസ്സ്

'മധ്യേയിങ്ങനെ കാണുന്ന നേരത്ത്'
നമുക്കു മത്സരിച്ചേ തീരൂ.
നമ്മില്‍ ഒരാള്‍ക്കെന്കിലും ക്ലാസ്സ് കയറ്റം കിട്ടുന്നത് വരെ!

Tuesday, August 26, 2008

കുമിള മനുഷ്യന്‍

ഏഴ് നിറങ്ങളും പോരാഞ്ഞു

എട്ടാമത്തെതും തെരഞ്ഞു നടക്കുമ്പോളാണ്

കാല്‍ തട്ടി വീണു

കുമിള മനുഷ്യന്‍ പൊട്ടിപ്പോയത്!

Sunday, July 27, 2008

ശരിയാണ്,
പകല്‍ എന്തായാലും വരും.
എങ്കിലും
എന്തൊരു നീളമാണീ രാത്രിക്ക്!

Monday, July 21, 2008

ചിതറിയ ചില ചിന്തകള്‍ - രണ്ട്

കടുത്ത പാടല നിറമുള്ള പുതപ്പു നനച്ചിടുമ്പോള്‍ അരികിലെ നൂലിഴകളില്‍ നിന്നു ചുട്ടു പഴുത്ത ടെറസിലെക്കു വാര്‍‌ന്നു വീഴുന്ന വെള്ളം നോക്കി കുറച്ച് നേരം നിന്നു. ഒരു പാടു വര്‍ഷങ്ങളായി, മനുഷ്യന്‍ സൂര്യന്റെ നിഴല്‍ നോക്കി നേരം അളക്കാന്‍ പഠിക്കുന്നതിനും മുന്‍പ്, ആ പുതപ്പു അങ്ങനെ അവിടെ തൂങ്ങിക്കിടന്നു നീര്‍ വാര്‍ക്കുന്നുന്ടെന്നു വെറുതെ സങ്കല്പിച്ചു നോക്കി.. സ്കൂളില്‍ നിരന്നു നില്ക്കുന്ന അസ്സംബ്ലി വരികളോട് വര്ത്തമാനം പറയാന്‍ വരുമായിരുന്ന പള്ളീലച്ചന്റെ അരയില്‍ മോടിയോടെ ചുറ്റിയിരുന്ന അങ്കിക്കും ഇതേ നിറമായിരുന്നുവല്ലോ

അന്നൊക്കെ അവിടുത്തെ ചെറിയ പള്ളിയില്‍, തണുപ്പും ഇരുട്ടും വീണു കിടക്കുന്ന ചാരുബെഞ്ചുകളില്‍ ഒന്നില്‍, ക്രൂശിത രൂപത്തെയും നോക്കി തനിച്ചിരിക്കുമ്പോള്‍ പള്ളീലച്ചന്മാര്‍ക്ക് ഈ സംഭാഷണ സ്ഥലതെന്തു കാര്യം എന്ന് തോന്നുമായിരുന്നു...വല്ലപ്പോഴും ധൂപക്കുറ്റി വീശി മറ്റൊരു ലോകത്തിന്റെ പരിമളം പരത്തിയിരുന്ന സഹായിക്കും, പിന്നെ വലിയ പള്ളി മണിയടിച്ചു മേഘങ്ങളെ തടുത്തു കൂട്ടുന്നവനെന്നു ഞാന്‍ കരുതിയിരുന്ന കപ്യാര്‍ക്കും മാത്രമെ അവിടെ പ്രസക്തിയുള്ളൂ എന്നും...!!

റോഡില്‍ അലറിപ്പാഞ്ഞു കൊണ്ടിരുന്ന ഏതോ വാഹനത്തിന്റെ പൊടുന്നനെയുള്ള നില്‍പ്പും മുരള്‍ച്ചയും കേട്ടാണ്‌ വര്‍ത്തമാനത്തിലേക്ക് തിരിച്ചു വന്നത്. അപ്പുറത്തെ ഗുരുദ്വാരയില്‍ നിന്നു ഗുരുസ്തുതികളുടെ നൈരന്തര്യം..

ഇതാ, എന്‍റെ പുതപ്പ്‌ ഉണങ്ങിയിരിക്കുന്നു..!

Sunday, July 20, 2008

ചിതറിയ ചില ചിന്തകള്‍

"കിഴക്കേ നട വിട്ടെങ്ങും പോകാതോരരയാല്‍ മരം ഇലക്കൈ വിരലാലെണ്ണി നാമം ചൊല്ലുന്നു രാപ്പകല്‍ .."ഒരു പാടു ഓടിതളര്‍ന്നു ശരിക്കും യന്ത്രമായി മാറിക്കഴിഞ്ഞോ ഞാന്‍ എന്ന് സംശയം തോന്നുമ്പോള്‍ അറിയാതെ ചൊല്ലി നോക്കാറുണ്ട് ഈ വരികള്‍.. പെട്ടെന്ന് മനസ്സു നിറയെ തണല്‍ വിരിച്ചു കൊണ്ടു വിറയ്ക്കുന്ന ഇലകളുമായി ഒരു വലിയ മരം സങ്കല്‍പിക്കാന്‍ പറ്റുന്നു എനിക്കെന്കില്‍ ആശ്വാസം തോന്നും. ഇലക്കൈ വിരലിന്റെ ആ ചിത്രം എത്ര ഭംഗിയാണ്‌ ....അകത്തേക്ക് നോക്കാം ധൈര്യമായി എന്ന് തോന്നും ..
മാധവിക്കുട്ടിയുടെ "രുഗ്മിനിക്കൊരുപാവക്കുട്ടി" അവസാനിക്കുമ്പോള്‍ പറയുന്നുണ്ട്: "ഇന്നു എന്റെ ഉള്ളില്‍ എന്തോ മരിച്ചു.." എന്തൊരു ശക്തിയാണ് ആ ചെറിയ വാക്യത്തിനു..എങ്ങനെയാണ് ഇവരൊക്കെ ഇത്ര ചെറിയ, ലളിതമായ വാക്കുകളില്‍ ഇത്രയും വലിയ കടല്‍ ഒതുക്കുന്നത്‌!

Wednesday, April 23, 2008

എസ് എസ് എല്‍ സി

പരീക്ഷ കഴിഞ്ഞു ഇന്നലെ.
പേനയുടെ മുനയൊടിച്ചു ഞാനൊരു റോക്കറ്റ് ഉണ്ടാക്കി
കണ്ണീര്‍ വാര്‍ത്ത എല്ലാ പുസ്തകങ്ങളെയും അതില്‍ കയറ്റി യാത്രയാക്കി
പത്തു കൊല്ലം ചുമലില്‍ ഞാന്നു കിടന്ന സഞ്ചി പറിച്ചെടുത്ത്‌
അന്ന് വരെ ശേഖരിച്ച ബസ്സ് കണ്ടക്ടര്‍ തെറിയെല്ലാം പെറുക്കിയിട്ടു...
ഒടുവില്‍ വഴിയിലേക്കിറങ്ങി.
ആ നിമിഷം സൂര്യന്‍ അസ്തമിച്ചു.

Sunday, March 02, 2008

പണ്ട് പണ്ട്,

ജീവിതം തുടങ്ങുന്നതിനും ജോലികള്‍ പകുക്കുന്നതിനും മുന്പ്,

തിരമാലകള്‍ അസ്തിത്വ ദുഃഖം ഉണര്തുന്നതിനും

പക്ഷികള്‍ വിമാനങ്ങളെ ഓര്‍മിപ്പിച്ചു തുടങ്ങുന്നതിനും മുന്പ്,

ചെമ്പിലയുടെ കറുത്ത പച്ചപ്പിലേക്ക്

ഒരു വെള്ളത്തുള്ളി വന്നു വീണു;

അതിനുള്ളില്‍ ഒരു മന്ചാടിക്കുരുവും-

അപ്പോളാണ് ഭൂമിയില്‍

ആദ്യത്തെ കവിത പിറന്നത്‌.

Friday, January 11, 2008

My Green Demands!

I want to see some greenery...
Not the lush, dark, rainy green of imposing evergreen forests;
But the humble, pleasing light green of wild grass full fledged...
And I dont want it wet with dew; and specks of tiny flowers, too.

That way, it will not intimidate my walking, rolling, flolicking on it...
The green should be so green that it should contrast well with the rocks nearby.
And above us, the sky should spread all over-letting in Sun.
It should not be deep blue- it should be as clear as the eyes of the baby i saw yesterday on bus.

Thursday, January 03, 2008

Reassuring Raspberries

Do u remember that story, where the king's son had a stomach ache after eating so much of raspberry tarts? We studied it in school (and thus lost all its fun and imagination!). I guess in the end a wise minister convinces him that even after u remove the moon from sky, next night it will be replaced...(Again I dont recall what was the moon for, to make the boy drink his bitter medicine?SCHOOL, I must say!)

Anyway, in so many stories, from where I didnt have to answer questions in two sentences or in a paragraph, I have come across children going to pick raspberry in the wild-and it simply thrilled me..!! I have developed a fancy for all berries-mulberry,strawberry, blueberry, blackberry, gooseberry........my mouth-watering berries!

So, on the day of New Year, we were walking down CP (Delhi's famous acronym for Connaught Place) and found ourselves beside a foreign-fruit vendor. among strawberries, taiwan imported sweet tamarinds and green apples, he had this bunch of orangish yellow fruits, the size of grapes. Me and my sis, given the gluttons that we are, asked what it was and got enlightened about raspberries-till then a mere word of childhood reading. We bought it and started to eat immediately.

It tasted very nice-and familiar. In fact, it brought memories...of childhood, of our carefree vacations, of my long long reading time on bed on those asthmatic days...It reminded us about our time at ammachi's place, with all our cousins, how we used to turn an ordinary hybiscus tree into the most marvellous fir during christmas, and many, many more...

Later, in the room, we examined the bunch and found it resembled NJOTTA NJODIYAN!!(Now, its a wild fruit that amma taught us about-one of the many edible 'kaattupazhangal' we never knew existed). And finally we concluded this so called raspberry is nothing short(or tall) of njotta njodiyan!!only they are a lot bigger. even its outer cover was the same...We were so excited about this discovery that we popped the berries one after the other into our mouths all too fast, and it got over in a giffy!

And that was how my New Year began- with the reassuring note that i can still revel in the small things in life...and feel complete.