പരീക്ഷ കഴിഞ്ഞു ഇന്നലെ.
പേനയുടെ മുനയൊടിച്ചു ഞാനൊരു റോക്കറ്റ് ഉണ്ടാക്കി
കണ്ണീര്‍ വാര്‍ത്ത എല്ലാ പുസ്തകങ്ങളെയും അതില്‍ കയറ്റി യാത്രയാക്കി
പത്തു കൊല്ലം ചുമലില്‍ ഞാന്നു കിടന്ന സഞ്ചി പറിച്ചെടുത്ത്
അന്ന് വരെ ശേഖരിച്ച ബസ്സ് കണ്ടക്ടര്‍ തെറിയെല്ലാം പെറുക്കിയിട്ടു...
ഒടുവില്‍ വഴിയിലേക്കിറങ്ങി.
ആ നിമിഷം സൂര്യന്‍ അസ്തമിച്ചു.
8 comments:
നന്നായി ആസ്വദിച്ച കവിത.....
ഹ.. കൊള്ളാം.. :)
ഞാന്‍ വിളക്കു തെളിയിച്ചു താരാം,കുറച്ചുകൂടി പോകൂ...
പക്ഷേ തീര്‍ന്നില്ലല്ലോ ഇപ്പോള്‍ പന്ത്രണ്ടു വരെ ഒരേ കുടക്കീഴിലായതിനാല്‍ ഇതൊക്കെ വച്ച് ഇനിയും താണ്ടണ്ടേ രണ്ടു വര്‍ഷം? സ്കൂളുകാലം കഴിഞ്ഞിട്ടില്ല, മുനയൊടിക്കാന്‍ വരട്ടേ..
കയ്യാലപ്പോര്‍ത്തെ തേങ്ങ ആയിരുന്നു ന്റെ കാലത്തു പ്രീ ഡിഗ്രി..സൂര്യന്‍ ഉദിച്ചപ്പോള്‍ നോം കോളേജില്‍ ആയിരുന്നു!
നന്നായി കവിത
സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗ്ഗ് കൂടി ഒന്നു സന്ദര്‍ശിക്കണം
അഭിപ്രായം അറിയിക്കണം
http://kayamkulamsuperfast.blogspot.com/
nice one
nice
visit aksharachitram.blogspot.com
Post a Comment