Sunday, July 20, 2008

ചിതറിയ ചില ചിന്തകള്‍

"കിഴക്കേ നട വിട്ടെങ്ങും പോകാതോരരയാല്‍ മരം ഇലക്കൈ വിരലാലെണ്ണി നാമം ചൊല്ലുന്നു രാപ്പകല്‍ .."ഒരു പാടു ഓടിതളര്‍ന്നു ശരിക്കും യന്ത്രമായി മാറിക്കഴിഞ്ഞോ ഞാന്‍ എന്ന് സംശയം തോന്നുമ്പോള്‍ അറിയാതെ ചൊല്ലി നോക്കാറുണ്ട് ഈ വരികള്‍.. പെട്ടെന്ന് മനസ്സു നിറയെ തണല്‍ വിരിച്ചു കൊണ്ടു വിറയ്ക്കുന്ന ഇലകളുമായി ഒരു വലിയ മരം സങ്കല്‍പിക്കാന്‍ പറ്റുന്നു എനിക്കെന്കില്‍ ആശ്വാസം തോന്നും. ഇലക്കൈ വിരലിന്റെ ആ ചിത്രം എത്ര ഭംഗിയാണ്‌ ....അകത്തേക്ക് നോക്കാം ധൈര്യമായി എന്ന് തോന്നും ..
മാധവിക്കുട്ടിയുടെ "രുഗ്മിനിക്കൊരുപാവക്കുട്ടി" അവസാനിക്കുമ്പോള്‍ പറയുന്നുണ്ട്: "ഇന്നു എന്റെ ഉള്ളില്‍ എന്തോ മരിച്ചു.." എന്തൊരു ശക്തിയാണ് ആ ചെറിയ വാക്യത്തിനു..എങ്ങനെയാണ് ഇവരൊക്കെ ഇത്ര ചെറിയ, ലളിതമായ വാക്കുകളില്‍ ഇത്രയും വലിയ കടല്‍ ഒതുക്കുന്നത്‌!

2 comments:

Unknown said...

കിഴക്കേ നട വിട്ടെങ്ങും പോകാതോരരയാല്‍ മരം ഇലക്കൈ വിരലാലെണ്ണി നാമം ചൊല്ലുന്നു രാപ്പകല്‍
വലിയ ആളുകളുടെ വാക്കുകള്‍ എന്നും മനസ്സില്‍ നിറഞ്ഞൂ നിലക്കും

siva // ശിവ said...

ചിതറിയ ചില ചിന്തകള്‍ എന്നു കണ്ടപ്പോള്‍ ഓടി വന്നതാ...അതില്‍ നിന്ന് ഒരെണ്ണം ആരും കാണാതെ അടിച്ചു മാറ്റാന്‍...

ആല്‍മരത്തിന്റെ കാര്യം വളരെ നന്നായി...നല്ല ചിന്ത...

സസ്നേഹം,

ശിവ.