പണ്ട് പണ്ട്,
ജീവിതം തുടങ്ങുന്നതിനും ജോലികള്‍ പകുക്കുന്നതിനും മുന്‍പ്,
തിരമാലകള്‍ അസ്തിത്വ ദുഃഖം ഉണര്തുന്നതിനും
പക്ഷികള്‍ വിമാനങ്ങളെ ഓര്‍മിപ്പിച്ചു തുടങ്ങുന്നതിനും മുന്‍പ്,
ചെമ്പിലയുടെ കറുത്ത പച്ചപ്പിലേക്ക്
ഒരു വെള്ളത്തുള്ളി വന്നു വീണു;
അതിനുള്ളില്‍ ഒരു മന്ചാടിക്കുരുവും-
അപ്പോളാണ് ഭൂമിയില്‍
ആദ്യത്തെ കവിത പിറന്നത്.
11 comments:
അതപ്പോള്‍ വിശന്ന മനുഷ്യന് കരഞ്ഞപ്പോഴായിരുന്നില്ലേ? അതിനും മുന്പാണല്ലോ.... എങ്കില്‍ പുല്ലുകളൊക്കെ നീലയും ആകാശം പച്ചയുമാകാത്തത്തില് മനം നൊന്ത് ഒരു മരം ഒറ്റയ്ക്ക് തലയറഞ്ഞപ്പോഴായിരുന്നില്ലേ? അല്ലെങ്കില്‍.....
അല്ല വെള്ളെഴുത്തേ.. അത് ബാക്ടീരിയകള്‍ തലയറഞ്ഞപ്പോഴായിരുന്നു:)
എന്ത്! കവിതയിലും അധിനിവേശമോ?!:)
:)അധിനിവേശത്തിന് വല്ല കഥയുമുണ്ടോ.എന്നിട്ടല്ലേ കവിത!
ആ പ്രായത്തിലായിരുന്നു
കവിത എന്നെത്തേടി വന്നത്.
എനിക്കറിഞ്ഞുകൂടാ,
അതെവിടെ നിന്നാണെത്തിയതെന്ന്
എനിക്കറിഞ്ഞുകൂടാ
ഒരു ശിശിരത്തില്‍ നിന്നോ ഒരു നദിയില്‍ നിന്നോ
എനിക്കറിഞ്ഞുകൂടാ, എപ്പോഴെന്നോ
എങ്ങനെയെന്നോ.
അല്ല, അവ നാദങ്ങളായിരുന്നില്ല
അവ വാക്കുകളായിരുന്നില്ല, മൗനവുമായിരുന്നില്ല
ഒരു തെരുവില്‍ നിന്ന് ഞാന്‍ ആ വിളികേട്ടു
രാത്രിയുടെ ചില്ലകളില്‍ നിന്ന്,
മറ്റുള്ളവരില്‍ നിന്ന്,
പെട്ടെന്ന്,
കൊടും തീച്ചൂളകളില്‍ നിന്ന്, അല്ലെങ്കില്‍
ഒറ്റയ്ക്ക് മടങ്ങും വഴിക്ക്,
മുഖമില്ലാതെ ഞാന്‍ നിന്നിടത്ത് നിന്ന്
അതെന്നെ വന്നു തൊട്ടു.
പാബ്ലോ നെരൂദ
മെമോറിയല്‍ ദി ഇസ് ലാനെഗ്രാ
കവിതയുടെ പിറവിയിലെ കാല്പനികം. നീ എഴുതിയത്
ഇംഗ്ലീഷില്‍ മലയാളം എഴുതാന്‍ ലിങ്ക് തന്ന പ്രമാദമേ, ബാക്ടീരിയക്കും തല ഉണ്ടെന്നു ഓര്‍മിപ്പിച്ച വെള്ളെഴുത്തേ, നെരൂദയുടെ വരികള്‍ തന്ന മാപിനീ...നന്ദി...വീണ്ടും കാണണം.
നല്ല ചിന്തക്കള്‍
രശ്മി
വാക്കുക്കള്‍
മരിച്ച കബിറിടങ്ങള്
ആകരുത്
ചിന്തിക്കുക
പ്രവര്‍ത്തിക്കുക
മാമലകള്‍ക്കപ്പുറത്ത് മറഞ്ഞു നിന്ന ഉദയ സൂര്യന്ടെ മഞ്ഞ രശ്മികള്‍ ആ വെള്ളതുളളിയിലും മഞ്ചാടിക്കുരുവിലും പതിച്ചപ്പോള്‍ പ്രകീര്‍ണനം സംഭവിച്ച് ഒരു വര്‍ണ രാജി ഉണ്ടായതാണോ കവിതയെഴുതാന്‍ പ്രേരണ ആയത്? :)
ആ കവിതയുടെ പേരും കവിയുടെ വിവരവും കൂടി..
"ജീവിതം തുടങ്ങുന്നതിനും
ജോലികള്‍ പകുക്കുന്നതിനും മുന്‍പ്,
തിരമാലകള്‍ അസ്തിത്വ ദുഃഖം ഉണര്തുന്നതിനും ചെമ്പിലയുടെ കറുത്ത പച്ചപ്പിലേക്ക് ".....
'''ഒരു വെള്ളത്തുള്ളി വന്നു
വീഴുന്നതിനും മുമ്പ്
കവിത ജനിച്ചിരുന്നു.....
ജീവന്റെ കണികപോലും
തളിര്‍ക്കുന്നതിന് മുമ്പ്
ഉയര്‍ന്നുകേട്ട .....
പ്രപഞ്ചത്തിന്റെ താളമാവാം..
അതുമല്ലെങ്കില്‍
സംഗീതമാവാം....
ആ സംഗീതത്തിന്
ഒരുപക്ഷേ...
കവിതയുടെ ഭാവവും
കൈവന്നിരിക്കാം.....
Post a Comment