പരീക്ഷ കഴിഞ്ഞു ഇന്നലെ.
പേനയുടെ മുനയൊടിച്ചു ഞാനൊരു റോക്കറ്റ് ഉണ്ടാക്കി
കണ്ണീര് വാര്‍ത്ത എല്ലാ പുസ്തകങ്ങളെയും അതില്‍ കയറ്റി യാത്രയാക്കി
പത്തു കൊല്ലം ചുമലില്‍ ഞാന്നു കിടന്ന സഞ്ചി പറിച്ചെടുത്ത്
അന്ന് വരെ ശേഖരിച്ച ബസ്സ് കണ്ടക്ടര്‍ തെറിയെല്ലാം പെറുക്കിയിട്ടു...
ഒടുവില്‍ വഴിയിലേക്കിറങ്ങി.
ആ നിമിഷം സൂര്യന് അസ്തമിച്ചു.