Wednesday, July 22, 2009

തിരികെ നീ വരുമ്പോള്‍...

തിരികെ നീ വരുമ്പോള്‍
ഇവിടെ ഞാനുമുണ്ട്...
ഉത്സവത്തിനു നിറമണിഞ്ഞ്,
ആള്‍ക്കൂട്ടത്തിനു ചിരിയെറിഞ്ഞ്,
ഇമ്പമില്ലാഞ്ഞിട്ടും താളം പിടിച്ച്‌,
തിരികെ നീ വരുമ്പോള്‍
ഇവിടെ
ഞാനും ഉണ്ട്.