പണ്ട് പണ്ട്,
ജീവിതം തുടങ്ങുന്നതിനും ജോലികള്‍ പകുക്കുന്നതിനും മുന്‍പ്,
തിരമാലകള്‍ അസ്തിത്വ ദുഃഖം ഉണര്തുന്നതിനും
പക്ഷികള്‍ വിമാനങ്ങളെ ഓര്‍മിപ്പിച്ചു തുടങ്ങുന്നതിനും മുന്‍പ്,
ചെമ്പിലയുടെ കറുത്ത പച്ചപ്പിലേക്ക്
ഒരു വെള്ളത്തുള്ളി വന്നു വീണു;
അതിനുള്ളില്‍ ഒരു മന്ചാടിക്കുരുവും-
അപ്പോളാണ് ഭൂമിയില്‍
ആദ്യത്തെ കവിത പിറന്നത്.